ഷോളയൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ജില്ലയിലെ ഷോ ളയൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുപ്പ് നടത്തി യത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.എം അബ്ദുള്‍ഖയൂം, പോലീസ് ഉദ്യോഗസ്ഥരായ എം.വി ബിനു, കെ.മണിയന്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.മികച്ച ക്രമസമാധാനപാലനം,അന്വേഷണ മികവ്,കേസുകള്‍ തീര്‍പ്പാ ക്കുന്നതിലുള്ള മികവ്,ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍,സ്ത്രീകള്‍ക്കെതിരായ കുറ്റകൃ ത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
