കല്ലടിക്കോട്: കരിമ്പയില്‍ തേനീച്ചകൂട്ടത്തിന്റെ ആക്രമണമേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു.ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു.ഇടക്കുറുശ്ശി തമ്പുരാന്‍ചോല,പറപ്പള്ളി വീട്ടില്‍ പി കെ രാജപ്പന്‍ (60) ആണ് മരിച്ചത്.പുതുക്കാട് മുണ്ടപ്ലാമൂട്ടില്‍ എം ജി ജോഷി (40)ക്കാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.ബുധനാഴ്ച രാവിലെ ഏഴരയോടെ മരുതംകാട് തേനമല എസ്‌റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.തോട്ടത്തില്‍ ടാപ്പിംഗ് നടത്തുകയായിരു ന്ന തൊഴിലാളികളെ കൂടിളകി എത്തിയ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. രാജ പ്പന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലുമാണ് തേനീച്ചയുടെ കുത്തേറ്റത്. അബോധാവ സ്ഥയിലായ ഇയാളെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന അടുത്തുള്ള സ്വകാര്യആശുപത്രിയി ല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: കുമാരി.മക്കള്‍: രാജി മോന്‍,രമ്യ. മരുമക്കള്‍: ഹരിസുതന്‍,രജിത.