അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയ ഹരിത സേന സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിസ്ഥി തി ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം ഊട്ടി ഉറപ്പിക്കുക, പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുക, ഊര്‍ജ്ജ സംരക്ഷണ അവബോധമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ മോഹന കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ദേശീയ ഹരിത സേന മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായ ഹാമിദലി വാഴക്കാട്,സി.ജി.വിപിന്‍ എന്നി വര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ നാസര്‍ പടുകുണ്ടില്‍,സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കര്‍,അധ്യാപകരായ കെ.ജി. സുനീഷ്, എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ സി.എന്‍. നഫീസ എന്നിവര്‍ സംസാരിച്ചു.ക്യാമ്പില്‍ അറുപ തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
