തൃത്താല: സര്‍ക്കാര്‍ സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഡിജിറ്റലൈസ് ചെയ്യേണ്ടത് ആവശ്യമാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷ പരിപാടിയില്‍ സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കല്‍ എന്ന വിഷയത്തില്‍ നടന്ന പൊതു സെഷനില്‍ സംസാരിക്കു കയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ അടിസ്ഥാന ഘടകം വില്ലേജ് ഓഫീസാണ്. 666 വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ടാകും. റവന്യൂ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സഹായിക്കണം.വില്ലേജ് ഓഫീസുകളിലേക്ക് വരാതെ തന്നെ പൊ തു ജനങ്ങള്‍ക്കുള്ള സേവനം കൈവെള്ളയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ ഒരു വീട്ടില്‍ ഒരാള്‍ക്കായെ ങ്കിലും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ഉറ പ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പൊതു സെഷനില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. സേവനങ്ങളുടെ കാര്യക്ഷമ തയെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനും ആലോചനയുണ്ട്. സമഗ്ര മായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനുള്ള നടപടികള്‍ മാര്‍ച്ചില്‍ തന്നെ ഉറപ്പാക്കും. ചട്ടങ്ങളും നിയമങ്ങളും ഭേദഗതി വരുത്തുന്നതിന്റെ ആവ ശ്യകത തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് വ്യക്തമാക്കും.

അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൊതു സെഷനില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (ഐ.കെ.എം സി.എം.ഡി) ഡോ.സന്തോഷ് ബാബു മോഡറേറ്ററായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍( നഗരകാര്യം) അരുണ്‍ കെ.വിജയന്‍, സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ രമാകാന്തന്‍, കേരള ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികളായ ജസ്റ്റിന്‍ ബേബി, ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോണ്‍സണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍ , രാജഗോപാല്‍ ഏനാദിമംഗലം, പീറ്റര്‍ എം.രാജ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!