സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും കാര്‍ഷിക പുരോഗതി യും മൂല്യവര്‍ദ്ധിതാധിഷ്ഠിത വ്യവസായങ്ങളും  അടിസ്ഥാനമാക്കി ജനങ്ങളുടെ സഹകരണത്തോടെ പുതിയ വ്യവസായ സംസ്‌കാരം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.  വ്യവസായ വകുപ്പിന്റെ ആഭിമു ഖ്യത്തില്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘ ടിപ്പിച്ച വ്യവസായ സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള അദാലത്തില്‍ നേതത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തെ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമപരമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകര്‍, പ്രവാസികള്‍, കര്‍ഷകര്‍ കാര്‍ഷിക രംഗത്തെ പരിജ്ഞാനമുപയോഗിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്ന പക്ഷം സംരംഭത്തിന് ലൈസന്‍സ്, വൈദ്യുതി കണക്ഷന്‍, കെട്ടിടനിര്‍മ്മാണ അനുമതി എന്നിവ ലഭി ക്കാന്‍ ഒട്ടനവധി കടമ്പകള്‍ കടക്കേണ്ടതായുണ്ട്. ഇത്തരം സാഹചര്യ ങ്ങളില്‍ സംരംഭകര്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി  സംരംഭകര്‍ക്ക് അവരുടെ ചിന്തയ്ക്കനുസരിച്ച് വ്യവസായം നടത്താ നും നിയമ, ചട്ടങ്ങള്‍ക്ക് വിധേയമായി സംരംഭങ്ങള്‍ ആരംഭിക്കുന്ന തിനു മുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

സൂക്ഷ്മ ചെറുകിട വ്യവസായം, ഇടത്തര വ്യവസായം, എം.എസ്.എം. യൂണിറ്റ് (പത്ത്കോടിക്ക് താഴെ നിക്ഷേപമുളള വ്യവസായം) എന്നി വ കാലതാമസം കൂടാതെ ആരംഭിക്കാനുളള നടപടി സ്വീകരിക്കു ന്നുണ്ട്.  മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെ വികസനത്തി നായി കണക്കാക്കിയ സ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങളൊഴികെയു ളള  പ്രദേശത്ത്സംരംഭകര്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് വ്യവസായം ആരംഭി ക്കാമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യവസായ കെട്ടി ടങ്ങള്‍ക്ക് ആവശ്യമായ നിയമപരമായ രേഖനടപടികള്‍ക്കായി സര്‍ ക്കാര്‍ ഓഫീസുകളില്‍ കയറിഇറങ്ങാതെ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക പ്രാധാന്യ മുളള പാലക്കാട് ജില്ലയുടെ സമ്പത്ത് കാര്‍ഷിക വിളകളാണെന്നും ഇത്തരം വിളകള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കാന്‍ സാധിക്കു മെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് പച്ചക്കറി, പുഷ്പം, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നൂതന കാര്‍ഷിക സാധ്യതകളെ ഉപയോഗപ്പെ ടുത്തി പുതിയ സംരംഭത്തിന് തുടക്കം കുറിക്കണം. ജില്ലയില്‍ തുടക്കം കുറിച്ച റൈസ്പാര്‍ക്ക് മുഖേന നെല്‍കര്‍ഷകരെ സംരക്ഷിച്ച് അരി വിപണിയിലെത്തിക്കാന്‍ സാധിക്കു. നെല്ലിന്റെ മറ്റ് ഉത്പന്ന ങ്ങളുപയോഗിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കിമാറ്റാന്‍ കഴിയ ണമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ കാര്‍ഷിക വിളകളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യവസായ വളര്‍ച്ചയ്ക്ക് മാറ്റ് കൂട്ടണം.  കഞ്ചിക്കോട് മേഖലയിലെ ട്രേഡ് യൂണിയനുകളുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകെള പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്ത മാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജു അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

കഞ്ചിക്കോട്  വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും


കഞ്ചിക്കോട്  വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിഇ.പി ജയരാജന്‍ അറിയിച്ചു.  വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാനാണ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ലക്ഷ്യ മാക്കുന്നത്. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് താഴെയുള്ള അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ അദാലത്തില്‍ മൊത്തം ലഭിച്ച പരാതികള്‍  – 101,  മുന്‍കൂട്ടി ലഭിച്ച പരാതികള്‍ 79 അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ 22 , അദാലത്തില്‍ മന്ത്രി തീര്‍പ്പാക്കിയ പരാതികള്‍ 26 , ഡയറക്ടറേറ്റ് തലത്തില്‍ നടപടിയെടുക്കാന്‍ മാറ്റിയ പരാതികള്‍ 16, ജില്ലാ വ്യവസായ കേന്ദ്രത്തില്‍ തീരുമാനമെടുക്കേണ്ടതിനായി മാറ്റിയ പരാതികള്‍ 9, സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനായി മാറ്റിയത് 10, മറ്റു വകുപ്പുകളില്‍ നിന്നും തീരുമാനം ലഭ്യമായി രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ മാറ്റിയ പരാതികള്‍  – 18.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!