മുണ്ടൂര്‍: നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തിന്റ ഭാഗമായുള്ള പ്രധാന ടാ റിംഗ് പൂര്‍ത്തിയായതായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.മൂണ്ടൂരിന് സമീപം വേലിക്കാട് ഭാഗ ത്തായാണ് അവസാന ടാറിംഗ് നടന്നത്.ഉപരിതലത്തില്‍ രണ്ട് പാളികളായുള്ള ടാറിം ഗിന്റെ ആദ്യഘട്ടം ഞായറാഴ്ച നടത്തിയിരുന്നു.രണ്ടാം പാളി ടാറിംഗാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്.ഇതോടെ 47 കിലോ മീറ്റര്‍ വരുന്ന പാതയിലെ പ്രധാന ടാറിംഗ് കഴിഞ്ഞിരിക്കുകയാണ്.ടോള്‍ പ്ലാസ് വരുന്ന പൊരിയാനിയില്‍ കോണ്‍ക്രീറ്റ് പ്രവൃ ത്തികള്‍ തകൃതിയായി നടക്കുന്നു.ഇനി വിവിധ ഭാഗങ്ങളില്‍ നടപ്പാത കൈവരികള്‍ ,സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍,റോഡ് മാര്‍ക്കിംഗ് എന്നിവയാണ് നവീകരണത്തി ന്റെ ഭാഗമായി അവശേഷിക്കുന്ന ജോലികള്‍.ഇത് അടുത്ത മാസത്തോടെ പൂര്‍ത്തീകരി ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.2017 സെപ്റ്റംബര്‍ മാസത്തിലാണ് നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള 46.76 കിലോ മീറ്റര്‍ ദൂരത്തില്‍ 173 കോടി രൂപ ചെലവില്‍ നവീക രണ പ്രവൃത്തികള്‍ ആരംഭിച്ചത്.2018,19ലും ഉണ്ടായ പ്രളയങ്ങളും, തുടര്‍വര്‍ഷങ്ങളി ലുണ്ടായ അതിവര്‍ഷവും കോവിഡും കാരണം പ്രവൃത്തി പൂര്‍ത്തീകരണ കാലതാമ സത്തിന് ഇടയാക്കി.പാത വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടു കിട്ടാന്‍ വൈകിയതും പ്രവൃത്തികളെ ബാധിച്ചിരുന്നു.ഇത് പരിഹരിക്കപ്പെട്ടതോടെ പ്രവൃത്തി കള്‍ വേഗത്തിലാവുകയായിരുന്നു.