മണ്ണാര്‍ക്കാട്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു.നാസ് ചില്ലീസ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്,കിഴക്കേപ്പാടന്‍സ് ടേസ്റ്റി വെജിറ്റേറിയന്‍സ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങ ള്‍ക്കാണ് നോട്ടീസ് നല്‍കിയത്.നാസ് ചില്ലീസ് ഹോട്ടലില്‍ നിന്നും പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.ലേബല്‍ പതി പ്പിക്കാതെ ഫ്രീസറില്‍ സൂക്ഷിച്ചതിനാണ് കിഴക്കേപ്പാടന്‍സിന് നോട്ടീസ് നല്‍കിയത്. കോടതിപ്പടി പ്രധാന റോഡിന്റെ ഇടതു ഭാഗത്ത് പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ ക്കും തടസ്സവും ശല്ല്യവും ഉണ്ടാകുന്ന രീതിയില്‍ അനധികൃതമായി നടപ്പാത കയ്യേറി കെപി സ്റ്റോര്‍ എന്ന സ്ഥാപനം പഴവര്‍ഗങ്ങളുടെ ടോയ്‌സുകള്‍ നിരത്തിയത് പിടിച്ചെടു ത്ത് പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും സെക്രട്ടറി അറിയിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ സി കെ ശ്രീവത്സന്‍,പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ പി.സതീ ഷ്,സിദ്ദീഖ്,ഫെമില്‍ കെ വര്‍ഗീസ് എന്നിവരാണ് പരിശോധന നടത്തിയത്.
