അഗളി: അട്ടപ്പാടിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 103 ലിറ്റര്‍ അന്യസംസ്ഥാന മദ്യം എക്‌സൈസ് പിടികൂടി.കള്ളമല കൂക്കമ്പാളയം പുല്ലുമല കാരമടയന്‍ (59) എന്നയാ ളുടെ വീട്ടില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്.ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ അഗളി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മാഹി, പോണ്ടി ച്ചേരി എന്നിവടങ്ങളില്‍ നിന്നും അട്ടപ്പാടി ഭാഗത്ത് വില്‍പ്പനക്കായി എത്തിച്ച മദ്യമാണ് പിടികൂടിയെതെന്ന് എക്‌സൈസ് അറിയിച്ചു.സമീപകാലത്ത് അട്ടപ്പാടിയില്‍ നടക്കുന്ന ഏറ്റവും വലിയ മദ്യവേട്ടയാണിത്.
മല്ലീശ്വരന്‍മുടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മദ്യവും മറ്റ് ലഹരി വസ്തുക്ക ളും വ്യാപകമായി വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാ നത്തില്‍ ശക്തമായ പരിശോധനയാണ് അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തി വരുന്നത്. മൂന്ന് ദിവസത്തിനിടെ 51 ലിറ്റര്‍ ചാരായം,475 ഗ്രാം കഞ്ചാവ്,21 ലിറ്റര്‍ വിദേശമദ്യം എന്നി വ എക്‌സൈസ് പിടികൂടിയിരുന്നു.സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ ഇതിനകം പിടിയിലാ യി.വാറ്റ് ചാരായം കുടിവെള്ള കുപ്പിയിലാക്കിയാണ് വില്‍പ്പനക്കായി ശ്രമം നടത്തിയത് .ഇതാണ് എക്‌സൈസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ കാരമടയനെ റിമാന്‍ ഡ് ചെയ്തു.

പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍ പികെ കൃഷ്ണദാസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ കെ രജീഷ്,ആര്‍ പ്രദീപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെപി അഖില,ഡ്രൈവര്‍ ടി എസ് ഷാജിര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
