മണ്ണാര്‍ക്കാട്: പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യു ന്നതിനും കിടപ്പിലായ രോഗികള്‍ക്കും വീടുകളില്‍ സൗകര്യമില്ലാത്തവരെ ഏറ്റെടുത്ത് കിടത്തി ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ആര്‍സി ഫൗണ്ടേഷന്‍ അല നല്ലൂര്‍ കൊമ്പാക്കല്‍ കുന്നില്‍ നിര്‍മിക്കുന്ന സ്‌നേഹതീരം സൗജന്യ ഡയാലിസിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം വരുന്ന ഞായറാഴ്ച നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്ത് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ശിലാസ്ഥാപനം നി ര്‍വ്വഹിക്കും. വികെ ശ്രീകണ്ഠന്‍ എംപി,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,കെ പ്രേംകുമാര്‍ എംഎല്‍എ,സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്,സയ്യിദ് ജമാലു ദ്ധീന്‍ തങ്ങള്‍,രക്ഷാധികാരി പാലൊളി മുഹമ്മദ് കുട്ടി,കെടിഡിസി ചെയര്‍മാന്‍ പി കെ ശശി,കാംകോ ചെയര്‍മാന്‍ കെ പി സുരേഷ് രാജ്,കെപിഎസ് പയ്യനെടം,പ്രൊഫ. കെ എംഎ റഹീം സാഹിബ്,കാരുണ്യപ്രവര്‍ത്തകന്‍ നാസര്‍മാനു,മുതലമട സ്‌നേഹം ചാരി റ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ്,ഇഖ്‌റഅ് ഹോസ്പിറ്റല്‍ പ്രദിനിധി ഡോ.ഇദ് രീസ്,ഫാ.ഷെര്‍ജോ മലേക്കുടി,ഹാജി മമ്മദു കാഞ്ഞിരത്തില്‍ എന്നിവരുള്‍പ്പടെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആരോഗ്യരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌നേഹ തീരം ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി,വൈസ് ചെയ ര്‍മാന്‍ മോഹന്‍ ഐസഖ്,കണ്‍വീനര്‍ എന്‍ അസീസ് സഖാഫി,ഡയറക്ടര്‍ ഹാജി മമ്മദ് കാഞ്ഞിരത്തില്‍,സ്വാഗത സംഘം കണ്‍വീനര്‍ സി മൊയ്തീന്‍കുട്ടി,കോ ഓര്‍ഡിനേറ്റര്‍ പറമ്പത്ത് മുഹമ്മദാലി,ഡയറക്ടര്‍മാരായ കരീം ദാരിമി,ഐദര്‍അലി വേങ്ങ തുടങ്ങിയ വര്‍ സംബന്ധിച്ചു.
