അഗളി: അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 51 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും കണ്ടെടുത്തു.നേരത്തെ ചാരായവും വാഷും കണ്ടെത്തിയ പൊട്ടി ക്കല്‍ ഊര്,കക്കുപ്പടി ഊര് എന്നിവടങ്ങളില്‍ അഗളി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെ ച്ചിരുന്ന ചാരാവയും വാഷും പിടികൂടിയത്.

മല്ലീശ്വരന്‍മുടി ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലഹരി വസ്തുക്കള്‍ മദ്യം എന്നിവ വ്യാപകമായി വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന.ചാരായം വില്‍പ്പന നടത്തുന്നതിനായി അര ലിറ്റര്‍ കുപ്പികളി ലാണ് സൂക്ഷിച്ചിരുന്നത്.ചാരായം വാറ്റുന്നതിനുള്ള വാഷ് നൂറ്,ഇരുനൂറ് ലിറ്റര്‍ വീതം കൊള്ളുന്ന ബാരലുകളിലായി പൊട്ടിക്കല്‍ മലയുടെ വിവിധ ഭാഗങ്ങളിലാണ് സൂക്ഷി ച്ചിരുന്നത്.

ഇന്ന് രാവിലെ എട്ട് മണി മുതല്‍ തുടങ്ങിയ പരിശോധന വൈകീട്ട് നാല് മണിയോടെ യാണ് അവസാനിച്ചത്.പ്രിവന്റീവ് ഓഫീസര്‍മാരായ ജെ ആര് അജിത്ത്,പി കെ കൃഷ്ണ ദാസ്,എ കെ രജീഷ്,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം ഉമാ രാജേശ്വരി, ഡ്രൈവര്‍ ടി എസ് ഷാജിര്‍ എന്നിവര്‍ പങ്കെടുത്തു.
