മണ്ണാര്‍ക്കാട്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദര സൂചകമായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഡിവിഷന് ആര്‍മി വിങ് സേവ് ബിഡികെയുമായി സഹകരിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി.നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി കെ അബ്ബാസ് ഹാജി അധ്യക്ഷനായി.പ്രധാന അധ്യാപിക കെ എം സൗദത്ത് സലിം,സേവ് ബി ഡി കെ കോര്‍ഡിനേറ്റര്‍ അസ്ലം അച്ചു,എ മുഹമ്മദാലി, കെ പി അബ്ദുല്‍ സലിം, സെര്‍ജന്റ് സയ്യിദ് ഫവാസ്, മുഹമ്മദ് ഹാഷിര്‍, മുഹമ്മദ് നിസാം, നാസിം, അശ്വിന് കൃഷ്ണ, അജ്മല്‍ മിന്‍ഹാജ്, ഇബ്രാഹിം ശരീഫ് തുടങ്ങി യവര്‍ സംസാരിച്ചു.അസോസിയേറ്റ് എന്‍ സി സി ഓഫിസര്‍ ലെഫ്റ്റനന്റ് പി ഹംസ നന്ദി പറഞ്ഞു.
