മണ്ണാര്‍ക്കാട് : നഗരസഭയിലെ കൊടുവാളിക്കുണ്ട്,പെരിഞ്ചോളം പ്രദേശങ്ങളില്‍ കൃ ഷിനാശം വരുത്തുന്ന മൂന്ന് കാട്ടുപന്നികളെ കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നു. ചേമേരി ഗാര്‍ഡനില്‍ നിന്നും രണ്ടെണ്ണത്തേയും കൊടുവാളിക്കുണ്ട് ഭാഗത്ത് നിന്നും ഒരെണ്ണത്തിനേയുമാണ് കൊന്നത്.കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നത് സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നിരന്തരം പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാന ത്തില്‍ നഗരസഭ സെക്രട്ടറിയുടേയും വനംവകുപ്പിന്റെയും അനുമതിയോടെ പൂര്‍ണ മായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശല്ല്യക്കാരായ കാട്ടുപന്നികളെ അംഗീ കൃത ഷൂട്ടര്‍മാരായ കരിമ്പസ്വദേശികളായ ജോഷി തോമസ്,വിജി തോമസ് എന്നിവര്‍ വെടിവെച്ച് കൊന്നത്.വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹംസ കുറുവണ്ണ,സമീര്വേളക്കാടന് എന്നിവര്‍ നേതൃത്വം നല്കി.നഗരസഭ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സതീ ഷ്,ഫെമിലി എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
