മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക ജുവൈരിയക്കുളള യാത്രയയപ്പും നാളെ വൈകുന്നേരം 5 മ ണിക്ക് നടക്കും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റും കോപ്പറേറ്റ് മാനേജരുമായ ഡോ .ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായിരിക്കും. സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ ഷെറിന്‍ അബ്ദുല്ല അധ്യക്ഷത വഹിക്കും. വിദ്യാ ലയ പ്രവര്‍ത്തന പതിപ്പായ സ്വരം പ്രകാശനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. ഹംസക്കോയ, എ. ജബ്ബാറലി, എസ്.എം.എസ് മുജീബ്‌റഹ്മാന്‍, മുജീബ്, സയ്യിദ് താജുദ്ദീന്‍, കെ.പി അക്ബര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷറഫുന്നിസ സയിദ്, പി.ടി.എ പ്രസിഡന്റ് റഷീദ് മുത്തനില്‍, ഡി.ഇ.ഒ കുമാരി എസ്. അനിത തുടങ്ങി യവര്‍ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, പി.ടി.എ പ്രസിഡന്റ് റഷീദ് മുത്തനില്‍, പ്രിന്‍സിപ്പല്‍ കെ. കെ നജ്മുദ്ദീന്‍, പ്രധാനാധ്യാപിക കെ. ആയിഷാബി, ഡെപ്യൂട്ടി എച്ച്.എം പി.എം ഹഫ്‌സ, സ്റ്റാഫ് സെക്രട്ടറിമാരായ ടി. അബ്ദു റസാഖ്, പി അന്‍വര്‍ സാദത്ത്, അധ്യാപകരായ ടി.പി മന്‍സൂര്‍, എം. റിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
