മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ചങ്ങലീരി ഡി വിഷനില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേമകാര്യ ചെ യര്‍മാന്‍ വറോടന്‍ മുസ്തഫയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തി യാക്കിയ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ഞെട്ടരക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കല്ലങ്കാട് കോളനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ്, അമ്പലപ്പറമ്പ് കോളനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ്, വള്ളുവമ്പുഴകോളനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ നിര്‍വ്വ ഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, ക്ഷേമകാര്യ ചെയര്മാന് മുസ്തഫ വറോടന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ഹുസൈന് കോളശ്ശേരി, കെ.പി ഹംസ, വാര്‍ഡംഗം വിനീത, സിദ്ദീഖ് മല്ലിയില്‍, ഷരീഫ് ചങ്ങലീരി, റസീന വറോടന്‍, ഉഷ വളളുവമ്പുഴ, അസിസ് പച്ചീരി, സാബു, മോഹനന്, സുനില്‍ തോമസ്, ഉബൈദ്, ദാസന് സംബന്ധിച്ചു.
