കാരാക്കുറുശ്ശി : വലിയട്ട മിന്‍ഹാജു സുന്നക്ക് കീഴില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അജ്മീര്‍ ഉറൂസ് സമാപിച്ചു.സയ്യിദ് യൂസുഫ് തങ്ങള്‍,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശൗക്കത്ത് ഹാജി പതാക ഉയര്‍ത്തി.അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ശിഹാബുദ്ദീന് മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്കി.മുസ്ലിം ജമാഅത്ത്,എസ് വൈ എസ് ,എസ് വൈ എസ് നേതാക്കള്‍ പങ്കെടുത്തു.അന്നദാനവും നടന്നു.
