അലനല്ലൂര്‍: വെറും 499 രൂപയ്ക്ക് ഫുള്‍ ബോഡി ചെക്കപ്പ്.അതും ഡോക്ടറുടെ കണ്സ ള്ട്ടേഷനോടു കൂടി.അലനല്ലൂരിലെ ഇഎംഎസ് മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് & ഡയഗ്നോസ്റ്റിക് സെന്ററിലാണ് ചുരുങ്ങിയ ചെലവില്‍ ആരോഗ്യപരിശോധന ലഭ്യമാ ക്കുന്നത്.
രോഗരഹിതമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് പതിവായി വ്യായാമം ചെയ്യുന്ന തും ശരിയായി ഭക്ഷണം കഴിക്കുന്നതും പോലെ പ്രധാനമാണ് ശാരീരികക്ഷമതയുടെ ദിനചര്യയുടെ ഭാഗമായുള്ള ആരോഗ്യപരിശോധനകള്‍.ശരീരത്തില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലെന്ന ഉറപ്പാക്കുന്നതിനായി ഓരോ ഇടവേളയിലും ആരോഗ്യപരിശോധന യ്ക്ക് വിധേയമാകാണ്ടേതും പ്രധാനമാണ്.യഥാക്രമത്തിലുള്ള ആരോഗ്യ പരിശോധനക ള്‍ രോഗാവസ്ഥകളെ നിര്‍ണ്ണയിക്കാന്‍ മാത്രമല്ല ശരീരത്തില്‍ മോശപ്പെട്ട രീതിയില്‍ എ ന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വൈകുന്നതിന് മുമ്പേ ഇടപെടാനും വേണ്ട പ്രതിവിധികള്‍ സമയത്തിന് ലഭ്യമാക്കാനുമുള്ള സാധ്യതകളും വര്‍ധിപ്പിക്കുന്നു. നേര ത്തെയുള്ള രോഗനിര്‍ണയം ചികിത്സകള്‍ കൂടുതല്‍ ലളിതമാക്കുകയും ഒപ്പം കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും സഹായിക്കും.പ്രാഥമിക ഘട്ടത്തില്‍ തന്നെ സാധ്യമായ ആ രോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയാനായി പതിവായി ആരോഗ്യപരിശോധന നടത്തേണ്ട തും അത്യാവശ്യമാണ്.
ജീവിത ശൈലി രോഗങ്ങള്‍,തൈറോയ്ഡ്,കിഡ്നി രോഗ പരിശോധന,കരള്‍ സംബന്ധ മായ പരിശോധന,രക്തത്തിന്റെ അളവ് പരിശോധന,രക്തസമ്മര്‍ദ്ദം,ബ്ലഡ് കൗണ്ട് തുടങ്ങി അമ്പതോളം ടെസ്റ്റുകള്‍ക്ക് പുറമെയാണ് ഡോക്ടറുടെ കണ്സള്ട്ടേഷനടക്കം ഫുള്‍ ബോഡി ചെക്കപ്പ് 499 രൂപയ്ക്ക് ലഭ്യമാക്കുന്നത്.ഈ ആനുകൂല്ല്യം പരിമിത കാല ത്തേക്ക് മാത്രമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924 262 850, 7510 890 850.
