മണ്ണാര്‍ക്കാട്: വേനല്‍ച്ചൂട് ഉയരുകയും തീപിടിത്തങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഫയര്‍ഫോഴ്സ്. വീടുകള്‍, സ്ഥാപ നങ്ങള്‍ എന്നിവയോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പ് പുല്ല് നിറഞ്ഞതാണെങ്കില്‍ ചുരുങ്ങിയത് അഞ്ചടിയെങ്കിലും വെട്ടി മാറ്റണം.ഫയര്‍ ലൈന്‍ പോലെ. മാലിന്യങ്ങള്‍,നാപ്കിന് എന്നിവ പിറ്റ്, ഇരുമ്പ് വീപ്പ എന്നിവയിലിട്ട് കത്തിക്കണം.നിലങ്ങളില്‍ തീ ആളി കത്തുന്നത് അ ണക്കുന്നതിന് സുരക്ഷിതമായ അകലം പാലിക്കണം.കാറ്റിന് അനുകൂലമായി നില്ക്ക ണം.ഫയര്‍ഫോഴ്സിനെ എത്രയും വേഗം വിവരമറിയിക്കണം.
സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.ആഘോഷങ്ങളില്‍ വെടിക്കെട്ടു കള്‍ നടത്തുമ്പോള്‍ അടുത്ത് പുല്ല് നിറഞ്ഞ സ്ഥലങ്ങളുണ്ടെങ്കില്‍ പുല്ല് നീക്കം ചെയ്യു കയോ ഫയര്‍ലൈന്‍ സ്ഥാപിക്കുകയോ വേണം.നനഞ്ഞ വൈക്കോല്‍ വെയിലത്ത് കൂട്ടിയിടരുത്.തെങ്ങ്,റബര്‍ തോട്ടങ്ങളില്‍ ചപ്പു ചവറുഖള് കത്തിക്കുന്നത് സുരക്ഷി തമായും നിയന്ത്രിതമായും ചെയ്യണം.ഉച്ചസമയത്ത് ഒരിക്കലും കത്തിക്കരുത്.ഈ സമ യത്തെ കാറ്റ് തീ നിയന്ത്രണാതീതമാക്കും.
വീടുകളില്‍ പഴക്കം ചെന്ന വയറിംഗുകള്‍ പഴയ ഫ്രിഡ്ജ്,എ സി എന്നിവ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റുക.പ്ലഗ്ഗുകളില്‍ ഓവര്‍ലോഡ് അരുത്.ഗ്യാസ് പൈപ്പ് മാസത്തിലൊ രിക്കല്‍ സോപ്പ് വെള്ളം ഒഴിച്ച് പരിശോധിക്കണം.ഉപയോഗിക്കാത്തപ്പോള്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യുക.സാനിറ്റൈസര്‍,കീടനാശിനി,സ്പ്രേകള്‍,കുട്ടികള്‍ക്ക് കിട്ടാത്ത വിധത്തി ലും അഗ്നിക്ക് അരികെ വരാതെയും സൂക്ഷിക്കണം.ഒഴിഞ്ഞ സ്േ്രപ ബോട്ടിലുകള്‍ അ ലക്ഷ്യമായി വലിച്ചെറിയരുത്.
വാഹനങ്ങളുടെ അധിക വയറിങ്ങുകള്‍ കഴിവതും ഒഴിവാക്കുകയും ആവശ്യമായവ യില്‍ ഇന്‍സുലേഷനും ഉറപ്പുവരുത്തുക.കരിഞ്ഞ ഗന്ധമോ പുകയോ കണ്ടാല്‍ ഉടന്‍ പുറത്തിറങ്ങുക.ഫയര്‍ഫോഴ്സിനെ അറിയിക്കുക.ഒറ്റയ്ക്ക് തീയണക്കാന്‍ ശ്രമിക്കരുത്. വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ പറ്റാതെ ആയാല്‍ ചില്ല് തകര്‍ക്കാന്‍ എന്തെങ്കിലും ഉപകരണം കാറില്‍ കരുതണം.വാതില്‍ തുറന്നില്ലെങ്കില്‍ സംശയിക്കാതെ ചില്ല് തകര് ക്കുക.സാനിറ്റൈസര്‍,പെട്രോള്‍,സ്പ്രേകള്‍ എന്നിവ കാറില്‍ സൂക്ഷിക്കരുത്.തീ കെടു ത്തുന്ന ഉപകരണം വാഹനത്തില്‍ കരുതണമെന്നും ഫയര്‍ഫോഴ്സ് നിര്‍ദേശിച്ചു.
