മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.പതിനാറ് ടീമുകള്‍ പങ്കെ ടുത്ത മത്സരത്തില്‍ രാജേഷ്, ബബ്ളു എന്നിവര്‍ വിന്നേഴ്സ് ട്രോഫിയും ശ്രീരാഗ്,അനന്തു എന്നിവര്‍ റണ്ണേഴ്സ് ട്രോഫിയും നേടി.തെങ്കര എന്‍ സ്പോട്ട് കോര്‍ട്ടില്‍ നടന്ന ടൂര്‍ണ്ണമെ ന്റെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആറ്റക്കര ഹരിദാസ്,മുന്‍ മണ്ഡലം പ്രസിഡണ്ട് കുരിക്കള്‍ സെയ്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷെഫിലാസ് ചേറുംകുളം അധ്യക്ഷനായി.നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗു പ്ത വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.വട്ടോടി വേണുഗോപാല്‍,മണ്ഡലം ഭാരവാ ഹികളായ സഹീല്‍ തെങ്കര,സുരേഷ് കുണ്ടില്‍,അല്ലാബക്സ്,ഷനൂബ്, തുടങ്ങിയവര്‍ പങ്കെടുത്തു.
