കോട്ടോപ്പാടം:എസ്.എസ്.എല്‍.സി പരീക്ഷയില്‍ പഠന മികവോടെ നൂറുമേനി വിജയം ലക്ഷ്യമാക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂളില്‍ വിജയ ശ്രീ സമഗ്ര പരിശീലന പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്ല, മാനേജര്‍ റഷീദ് കല്ലടി, സീനിയര്‍ അസിസ്റ്റന്റ് കെ.സി.ഗീത, വിജയശ്രീ കോ- ഓര്‍ഡിനേറ്റര്‍മാരായ പി.ഗീതാദേവി, ടി.പി അബ്ദുല്‍ സലീം, എസ്.ആര്. ജി കണ്‍വീനര്‍ ജി.അമ്പിളി, ഹമീദ് കൊമ്പത്ത്, ജോണ്‍ റിച്ചാര്‍ഡ് സംബന്ധിച്ചു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഡി പ്ലസിന് മുകളില്‍ ഉയര്‍ന്ന ഗ്രേഡുകളോടെ പത്താം ക്ലാസ് വിജയം ഉറപ്പാക്കുന്നതിനും ആകെയുളള പരീ ക്ഷാര്ഥികളില് പത്ത് ശതമാനം പേര്‍ക്കെങ്കിലും സമ്പൂര്‍ണ എ പ്ലസ് നേട്ടം കൈവരി ക്കുന്നതിനുമായി അധിക സമയ ക്ലാസുകള്‍, ജൈത്രം ഫോക്കസ് ഗ്രൂപ്പ്,ടീച്ചേഴ്സ് അ ഡോപ്റ്റഡ് ഗ്രൂപ്പ്, രക്ഷാകര്‍തൃസംഗമം, മാതൃകാ പരീക്ഷകള്‍, പ്രീ – എക്സാം ടെസ്റ്റ് സിരീസ്, ഗൃഹസന്ദര്‍ശനം, പ്രാദേശിക പഠനകേന്ദ്രങ്ങള്‍, വാരാന്ത വിലയിരുത്തല്‍, പഠനോത്സവം തുടങ്ങിയവ സംഘടിപ്പിക്കും.
