കോട്ടോപ്പാടം: കൊമ്പം മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇന്‍സ്പെരിയ -’23 എന്ന പേരില്‍ വാര്‍ഷികാഘോഷവും കിഡ്സ് ഫെസ്റ്റും നടത്തി.ഏഷ്യ ബുക്ക് ഓഫ് റെക്കോ ര്‍ഡ്സ് ജേതാവും ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ പീസ് ഫൈനലിസ്റ്റുമായ ഹാഫിസ് അസിം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന് പിഎം വ്യാസന് മുഖ്യാതി ഥിയായിരുന്നു.മര്‍കസുല്‍ ഹിദായ ജനറല്‍ സെക്രട്ടറി കന്‍സുല്‍ ഫുഖഹ കെ പി മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി.ഐസെറ്റ് പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ കര സ്ഥമാക്കിയ മിദ്ഹ മെഹവിന് എന്ന വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചു.ഇസ്ലാമിക് എജു ക്കേഷന് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ സിബിഎസ്ഇ പത്താംതരത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, 3 ജുസ്അ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സഹറത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ക്കും. പാഠ്യപാഠ്യേതര വിഷ യങ്ങളില്‍ മികവ് പുലര്‍ത്തിയ സ്റ്റാര്‍ ഓഫ് ദ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. മോട്ടിവേഷനല്‍ സ്പീക്കറും സൈക്കോളജിസ്റ്റുമായ ബഷീര്‍ എടാട്ടില്‍, സ്കൂള്‍ മാനേജര്‍ അഷ്റഫ് കൊമ്പത്ത്, പിടിഎ പ്രസിഡണ്ട് സൈഫുള്ള സാഹിബ്, മര് കസുല്‍ ഹിദായ കമ്മറ്റി അംഗം എം എം മൗലവി, സൈനുദ്ദീന്‍ ഹാജി കോട്ടപ്പാടം, അലി അല്‍ ഹസനി മുക്കം, ഉബൈദ് അല്‍ ഹസനി, മൊയ്തീന് അല്‍ഹസനി, അനസ് അദനി അരക്കുപറമ്പ്, ഉവൈസ് അദനി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ വൈ അബ്ദു റഹ്മാന് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ അലവി സാര്‍ നന്ദിയും പറഞ്ഞു.
