അഗളി: അട്ടപ്പാടി കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ.ആര്‍ട്‌സ് ആന്റ് സയ ന്‍സ് കോളേജ് ക്യാമ്പസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോളേജ്,സേവ് മണ്ണാര്‍ക്കാ ട് ബിഡികെ,റെഡ് റിബണ്‍ ക്ലബ്ബ്, എന്‍എസ്എസ് യൂണിറ്റ്,അല സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ 45 പേര്‍ രക്തദാനം നടത്തി. കോളേജ് ചെയര്‍മാന്‍ അരുണ്‍ വിജയന്‍,അധ്യാപകന്‍ ജയിംസ്,സേവ് ബിഡികെ ഭാര വാഹികളായ സാലി ഓറിസ്,ആഷിദ്,റംഷാദ്,അഷ്ഫാഖ്,നാസര്‍ മുണ്ടക്കണ്ണി,ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്‍സി,ജസീം മുബാറക് തുടങ്ങിയവര്‍ സംബന്ധിച്ചു.
