കാരാക്കുറിശ്ശി :വലിയട്ട മിന്‍ഹാജു സുന്നക്ക് കീഴില്‍ സംഘടിപ്പിക്കുന്ന അജ്മീര്‍ ഉറൂ സിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. മാനേജര്‍ അബ്ദുസമദ് സഅദി ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ബാസിത് സഖാഫി നേതൃത്വം നല്‍കി.മുജീബ് അസ്ഹരി, ഹംസ സഅ ദി, ഷഫീക്ക് അലി റഹ്മാനി, എ എച്ച് എസ് എ ഭാരവാഹികള്‍ പങ്കെടുത്തു. നാളെ ജുമുഅക്ക് ശേഷം സയ്യിദ് യൂസഫ് തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹാജി പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്ക മാകും.വൈകിട്ട് ഏഴുമണിക്ക് അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നട ത്തും.ശനിയാഴ്ച രാവിലെ 10 മണിക്ക് സയ്യിദ് ശിഹാബുദ്ദീന്‍ മുത്തന്നൂര്‍ തങ്ങള്‍ അജ്മീര്‍ ഉറൂസിന് നേതൃത്വം നല്‍കുന്നു.മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് വൈ എഫ് നേതാക്കള്‍ പങ്കെടുക്കും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
