മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഹൈസ്കൂളുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ച ര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ പുതുതായി 3582 ലാപ്ടോപ്പുകള് അനു വദിച്ചു.ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നല്കിയ 10176 ലാപ്ടോപ്പുകള്‍ക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ച് വര്‍ഷം വാറണ്ടിയോടെ 1200 ലാപ്ടോ പ്പുകള്‍ പുതുതായി നല്‍കുന്നത്.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതിയതും പുന:ക്രമീകരണം നടത്തിയ 2382 ലാപ്ടോപ്പുകളും സ്കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കും. അഞ്ച് വര്‍ഷത്തെ വാറണ്ടി കഴിഞ്ഞ ലാപ്ടോപ്പ്, പ്രോജക്ടര്‍ എന്നിവക്ക് രണ്ട് വര്‍ഷത്തെ എ.എം.സി പരിരക്ഷ ഉറപ്പാക്കുന്നതായും സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്കൂള്‍ വെബ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെ യ്യണം. എല്ലാ ഉപകരണങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകള്‍, മോഷണം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കൈറ്റ് ഉറപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദി ക്കുന്ന വിവിധ ഫണ്ട് വിനിയോഗിച്ച് ഐ.ടി സ്കൂളുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങു ന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭിക്കും. സ്വതന്ത്ര സോഫ്റ്റ്വെയര് അല്ലാത്തതും ലൈസന്‍സ് നിബന്ധനകളുള്ളതും സ്കൂളുകളില്‍ വിന്യ സിപ്പിക്കാന്‍ പാടില്ല. സ്കൂളുകള്‍ക്കായുള്ള സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യ മായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നടത്താന്‍ പാടി ല്ലെന്നും ജില്ല കോ-ഓഡിനേറ്റര്‍ അറിയിച്ചു.
