ദേശബന്ധുവിലെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സയൻസ് വിഷയങ്ങളിലെ പരീക്ഷണ നിരിക്ഷണങ്ങൾ അനുഭവത്തിലൂടെ പഠിക്കാനും , കാണാനും അവസരമൊ രുക്കി കൊണ്ട് സയൻസ് എക്സ്പോ സംഘടിപ്പിച്ചു. എൽ ഈ ഡി നിർമ്മാണം ,സോപ്പ് നിർമ്മാണം ,ഇലക്ട്രോ പ്ലേറ്റിങ്ങ് , റോക്കറ്റ് നിർമ്മാണം തുടങ്ങി പ്രധാനപ്പെട്ട 30 പരീക്ഷ ണങ്ങൾ ഒരു കുടക്കിഴിൽ വരുന്നഎക്സ് പോ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങൾ നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. കുട്ടികൾക്ക് ശാസ്ത്ര വി ഷയങ്ങളിലുള്ള അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ക്ലമ്പ് എക്സ്പോ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ബെന്നി ജോസ് കെയുടെ അധ്യക്ഷത യിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. മാനേ ജർ വൽസൻ മടത്തിൽ മുഖ്യാതിഥി യായി ക്ലബ് കൺവീനർ പി ജി സന്തോഷ് കുമാർ ബിജു ജേക്കമ്പ് , പി എം ബൾക്കിസ്, ജയശങ്കർ തുടങ്ങിയവർ നേത്യത്വം നൽകി.
