മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മലബാര്‍ സമരം സാമുദായിക കലാപമായിരുന്നില്ലെന്നത് ചരി ത്ര യാഥാര്‍ത്ഥ്യമാണെന്ന് സാഹിത്യകാരന് കെപിഎസ് പയ്യനെടം പറഞ്ഞു.കുമരം പു ത്തൂര്‍ ഗ്രാമ പഞ്ചായത്തും കല്ലടി കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി മലബാര്‍ സമരത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കുന്തിപ്പുഴ പാലവും നെല്ലിപ്പു ഴ പാലവും റജിസ്ട്രാര്‍ ഓഫീസും തകര്‍ക്കപ്പെട്ടപ്പോഴും മണ്ണാര്‍ക്കാട്ട് ഒരു ക്ഷേത്രമോ ഹൈന്ദവ ഭവനമോ ആക്രമിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണെന്നും അദ്ദേ ഹം ചൂണ്ടിക്കാട്ടി.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ലഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ ഇ എന്‍ , പ്രൊഫ.പി.പി.എ. റസാ ക്ക്, എന്നിവര്‍ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെസികെ സയ്യി ദ് അലി അതിഥികളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരഹായ പിഎം. നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍, എം. ഇന്ദിര, വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി, പ്രൊഫ.പി.എം.സലാഹുദ്ദിന് , പ്രിന്‍സിപ്പാള്‍ ഡോ. വി.എ. ഹസീന എന്നിവര്‍ സംസാരി ച്ചു.
