കോട്ടോപ്പാടം: അബുദാബി കെഎംസിസി കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പൂര്വ്വനേതാക്കളുടെ അനുസ്മരണ സംഗമം ‘കാല് പ്പാടുകള്’ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ചരിത്രപഠനമായി മാറി. പാര്‍ട്ടിക്ക് വിവിധ തലങ്ങളില്‍ നേതൃത്വം നല്കിയ മണ്മറഞ്ഞ നേതാക്കളെ അവരുടെ ചരമ ദിനങ്ങളില്‍ അനുസ്മരിച്ചു വരുന്ന പരിപാടിയുടെ ഭാഗമായാണ് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തില്‍ മരണപ്പെട്ട കല്ലടി മുഹമ്മദ് സാഹിബ് , കുറുവണ്ണ അബ്ദുല്‍ അസീസ് സാഹി ബ്, എന്‍ ഹംസ സാഹിബ് , കൊമ്പത്ത് ആലിഹാജി, ഐനെല്ലി പോക്കര് സാഹിബ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് അബുദാബിയിലെ പ്രസ്ഥാനബന്ധുക്കള് സംഗമിച്ചത്.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിസ്മി മുബാറക് അദ്ധ്യക്ഷത വഹിച്ചു.അബുദാബി കെഎംസിസി സംസ്ഥാ ന വൈ.പ്രസിഡണ്ട് അഷറഫ് പൊന്നാനി , സെക്രട്ടറിമാരായ മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ ചുള്ളിമുണ്ട, ജില്ലാജനറല്‍ സെക്രട്ടറി ശിഹാ ബ് കരിമ്പനോട്ടില്‍, ഭാരവാഹികളായ ഖാജാ ഹുസൈന് പുത്തനങ്ങാടി , ഇസ്മായില്‍ വിളയൂര്‍, ജാഫര്‍ കുറ്റിക്കോട്, നൗഫല്‍ മണലടി,ഹാരിസ് കണ്ടപ്പാടി , ജാഫര്‍ നാലകത്ത്, നാസര്‍ കുമരനല്ലൂര്‍ , മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹികളായ ഹുസൈന് കിഴക്കേതില്‍ പ്രസംഗിച്ചു. പഞ്ചായത്ത് ജന.സെക്രട്ടറി ജംഷാദ് തിരുവിഴാംകുന്ന് സ്വാഗതവും ട്രഷറര്‍ ഷഫീഖ് പുറ്റാനിക്കാട് നന്ദിയും പറഞ്ഞു.
