മണ്ണാര്‍ക്കാട്: മാനിറച്ചിയെന്ന സംശയത്തെ തുടര്‍ന്ന് വില്‍പ്പനക്കായി എത്തിച്ച ആറ് കിലോ മാംസം പിടിച്ചെടുത്തു.സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ ഷെരീഫ്, മനോജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍ ,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്. വില്‍പനക്കായി പല കിറ്റുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നില യിലായിരുന്നു മാംസം. അതേസമയം, പിടിച്ചെടുത്ത മാംസം മാനിന്റേതെന്ന് സ്ഥിരീക രിച്ചിട്ടില്ല. സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും സ്ഥിരീകരണം വന്നാ ലേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈ ര്‍ പറഞ്ഞു. കസ്റ്റഡിയിലായവര്‍ സഞ്ചരിച്ച ബൈക്കും ജീപ്പും കസ്റ്റഡിയിലെടുത്തിട്ടു ണ്ട്.അതേസമയം മാനിറച്ചിയാണെന്ന് വിശ്വസിപ്പിച്ച് വില്‍പ്പന നടത്തിയത് മൂരിയിറച്ചി യാണെന്നാണ് പിടിയിലായവര്‍ പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
