മണ്ണാര്‍ക്കാട്: ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായത് മികച്ച വര്‍ധനവ്.നടപ്പ് സാമ്പത്തികവര്‍ഷം ഡിസംബര്‍ 31 വരെയുള്ള ഉല്‍പാ ദന പ്ലാന്‍ അനുസരിച്ച് ജലവൈദ്യുത നിലയങ്ങളില്‍ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാല്‍ ഇതേ കാലയള വില്‍ ജലവൈദ്യുത നിലയങ്ങളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ഉണ്ടായ ഉത്പാദനം 7414 ദശലക്ഷം യൂണിറ്റ് ആണ്.

2022 മെയ് നാലിന് പൊരിങ്ങല്‍ക്കുത്ത് (1ഃ24 ങണ) ചെറുകിട ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തു. ഈ പദ്ധതിയില്‍ നിന്നും കേവലം 268 ദിവസം കൊണ്ട് (27/01/23 ന് രാത്രി 8 മണിയോടെ) 100 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനം കൈവരിക്കാനായതും വലിയ നേട്ടമാണ്.പദ്ധതി പ്രവര്‍ത്തനങ്ങളുടെ കൃത്യമായ അവലോകനങ്ങള്‍ നടത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നത് സാധ്യമായത്. കൂടാതെ ജലവൈദ്യുത പദ്ധതികള്‍ക്ക് അനുയോജ്യമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക ളുടെ നയവും വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായക മായി.

2021-22ലെ ആഭ്യന്തര സൗരോര്‍ജ്ജ ഉല്‍പാദനം 159.38 ദശലക്ഷം യൂണിറ്റ് ആയിരുന്നെ ങ്കില്‍ നടപ്പ് വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആഭ്യന്തര സൗരോ ര്‍ജ്ജ ഉല്‍പാദനം 275.75 ദശലക്ഷം യൂണിറ്റ് ആയിരുന്നു.ജൂണ്‍ ആദ്യം ജലസംഭരണികളി ല്‍ ലഭ്യമായിരുന്ന ഉയര്‍ന്ന കരുതല്‍ ശേഖരം, നടപ്പ് വര്‍ഷം അധികമായി ലഭിച്ച നീരൊ ഴുക്ക്, നിലയങ്ങളുടെ സ്ഥാപിതശേഷിയില്‍ ഉണ്ടായ വര്‍ധനവ് എന്നിവയാണ് ആഭ്യന്തര ഉല്‍പാദന വര്‍ധനവിന് സഹായകമായ ഘടകങ്ങളെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!