മണ്ണാര്‍ക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി യ്ക്ക് കോടതി ഏഴ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം പിഴയൊടുക്കാനും വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറി(42) നെയാണ് ശി ക്ഷിച്ചത്.2016 ജൂണില്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മണ്ണാര്‍ക്കാട് സ്‌പെഷ ല്‍ കോടതി ജഡ്ജ് കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.യുവതിയെ വിവാഹ വാ ഗ്ദാനം നല്‍കി പഴനിയില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും, ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളയുകയും ചെയ്തുവെന്നാണ് കേസ്. കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കുറ്റത്തിന് രണ്ട് വര്‍ഷം തടവും പതിനായിരം രൂപയും പിഴയും അധികമൊടുക്കണം. പിഴയടച്ചാല്‍ ഒന്നര ലക്ഷം രൂപ ഇരക്ക് നല്‍കണമെന്നുമാണ് വിധി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജയന്‍ കോടതിയില്‍ ഹാജരായി.
