കുമരംപുത്തൂര്‍: വിദ്യാലയം സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി നാടിന്റെ മനസ്സ് തൊട്ടറിയാന്‍ കോര്‍ണര്‍ പി.ടി.എ യോഗങ്ങളുമായി പയ്യനെടം ജി.എല്‍.പി സ്‌കൂള്‍. വിദ്യാലയത്തില്‍ പഠിക്കുന്ന മുന്നൂറോളം കുട്ടികളെ പ്രേദേശാടിസ്ഥാനത്തില്‍ നാലു കോര്‍ണറുകളാക്കി തിരിച്ചായിരുന്നു കോര്‍ണര്‍ പി.ടിഎ സംഘടിപ്പിച്ചത്.യോഗങ്ങളില്‍ രക്ഷിതാക്കള്‍, യുവജനങ്ങള്‍, കുട്ടികള്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വിദ്യാലയം മുന്നോട്ട് വെച്ച നിരവധി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുവാനും അതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുവാനും തങ്ങളുടെ മക്കള്‍ക്ക് ഈ വിദ്യാലയത്തില്‍ നിന്നും ലഭിച്ച നേട്ടങ്ങള്‍ എടുത്തു പറയു വാനും തുടര്‍ന്ന് അവര്‍ക്ക് വിദ്യാലയത്തില്‍ നിന്നും ലഭിക്കേണ്ട കാര്യങ്ങള്‍ മനസ്സ് തുറന്നു സംവദിക്കുവാനുമുള്ള ഉത്തമ വേദികളായി കോര്‍ണര്‍ പി.ടി.എ യോഗങ്ങള്‍ മാറി. ഓരോ പ്രദേശങ്ങളിലും കുട്ടികള്‍ക്കായി വീട്ടുപള്ളിക്കൂടങ്ങള്‍ തുടങ്ങാനും, അതാതു പ്രദേശങ്ങളില്‍ മികവുത്സവങ്ങള്‍ നടത്താനും തീരുമാനിച്ചു. സാഹിത്യകാരന്‍ കെ. പി.എസ് പയ്യനെടം കോര്‍ണര്‍ പി.ടി.എ.യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസി ഡന്റ് വി. സത്യന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍ സ്വാഗതവും വി.പി ഹംസക്കുട്ടി നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി അജിത്, മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബഷീര്‍ സുജീവനം, റാഫി, കെ.സുകുമാരന്‍, അമ്മു കൃഷ്ണ, വിലാസിനി, സ്റ്റാഫ് സെക്രട്ടറി പി.എ കദീജ ബീവി സംബന്ധിച്ചു.
