അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം ചേര് ന്നു.സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 10ന് നടത്താന്‍ തീരുമാനിച്ചു.മാനേജര്‍ പി ജയശങ്കരന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപകന് പി യൂസഫ്,പിടിഎ വൈസ് പ്രസിഡന്റ് രത്നവല്ലി,എംപിടിഎ പ്രസിഡന്റ് സി റുക്സാന,വൈസ് പ്രസിഡന്റ് ജംഷീന,സ്റ്റാഫ് സെക്രട്ടറി പി ഹംസ, സി.സൗമ്യ,എ സുജിത്,പി ജിതേഷ്,കെ ബിന്ദു,പി എ മുഹമ്മദ് ഷാമില്‍,സി ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
