മണ്ണാര്‍ക്കാട്: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റ ത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാ ണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-2023 ഏര്‍പ്പെ ടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. മരണപ്പെട്ടവര്‍, മാരക രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പാക്കാനും, കോവിഡ് ബാധിച്ച് വ രുമാനദാതാവ് മരിച്ച സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം വായ്പകളിലടക്കം പ്രത്യേക ഇള വുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാര്‍ക്ക് ആശ്വാസ വും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചപ്പോ ള്‍ ഗുണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പദ്ധതി ഏര്‍പ്പെടുത്തുന്നതെന്നും പരാമവധി സഹകാരികള്‍ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനജീവിതം ബുദ്ധിമുട്ടില്‍ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോള്‍ 2021 ആഗസ്റ്റ് 16 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലര്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ആനുകൂല്ല്യം പ്രയോജനപ്പെടു ത്താന്‍ കഴിഞ്ഞിരുന്നില്ല.
ഈ പദ്ധതി അനുസരിച്ച് വായ്പ തീര്‍പ്പാക്കിയശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവര്‍ക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റില്‍ 100% കരുതല്‍ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്ര ത്യേക മുന്‍ഗണന നല്‍കും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കില്‍ മാത്രമേ തുക ഇടാക്കാന്‍ പറ്റുള്ളൂ.
കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ആനുകൂ ല്ല്യം ലഭിക്കും. 2022 ഏപ്രില്‍ ഒന്നുമുതല്‍ കൃത്യമായി തുകകള്‍ അടച്ചു വരുന്നവ ഇത് ലഭിക്കുക. ഈ ആനുകൂല്ല്യം നല്‍കുക സംഘഭരണസമിതിയുടെ തീരുമാനത്തിനനു സരിച്ചായിരിക്കും. കേരളബാങ്ക്, ,ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയ്ക്ക് ഈ പദ്ധതിയില്‍ ആനുകൂല്ല്യം ലഭിക്കില്ല. ഈ ബാങ്കുകള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാവുന്നതാണ്.
