മണ്ണാര്‍ക്കാട് : പ്രധാനമന്ത്രിയുടെ വാര്‍ഷിക എന്‍സിസി റാലിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജ് വിദ്യാര്‍ഥിയും എന്‍സിസി ആര്‍മി വിംഗ് കേഡറ്റുമായ റിയാസ് ഹബീബ്.റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 28ന് ന്യൂഡ ല്‍ഹിയിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടില്‍ വച്ച് നടന്ന പി എം റാലിയിലാണ് പങ്കെടുത്ത ത്. 28 കേരള ബറ്റാലിയന്‍ ഒറ്റപ്പാലത്തിനെ പ്രതിനിധീകരിച്ച് ഈ വര്‍ഷം റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പില്‍ പങ്കെടുക്കുന്ന രണ്ട് കേഡറ്റുകളില്‍ ഒരാളായ റിയാസ് രണ്ടാം വര്‍ഷം ബി എ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്.ആലത്തൂര്‍ കുട്ടംകുളം മെയിന്‍ റോഡിലെ ഹിജാസ് മന്‍സിലെ ഹബീബ് സീനത്ത് ദമ്പതികളുടെ മകനാണ്.പി എം റാലിയുടെ ഭാഗ മായി 5 പ്ലാറ്റൂണുകള്‍ മാത്രം പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ല്‍ കേരളത്തില്‍ നിന്നുള്ള ഏഴുപേരില്‍ ഒരാളായിരുന്നു റിയാസ്. സെപ്റ്റംബര്‍ 16 ന് കോഴിക്കോട് വെച്ച് തുടങ്ങിയ ആര്‍ ഡി സി ക്യാമ്പിന്റെ ആദ്യഘട്ടത്തില്‍ തുടങ്ങി 5 മാസത്തോളം നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങള്‍ക്കൊടുവില്‍ ആണ് ഈ വിജയം കൈവരിക്കാന്‍ ആയത്.
