മണ്ണാര്‍ക്കാട്: ആശുപത്രിപ്പടിയില്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയിലെ പെട്ടി ക്കട കത്തി നശിച്ചു.ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.ചൂരിയോടുള്ള കാസിമി ന്റെ കടയാണ് അഗ്നിക്കിരയായത്.സാമൂഹ്യവിരുദ്ധര്‍ ആരെങ്കിലും തീയിട്ടതാകാ മെന്നാണ് കരുതുന്നത്.ശനിയാഴ്ച രാത്രി കടയിലെത്തിയ ഒരാളുമായി വാക് തര്‍ക്കമുണ്ടാ വുകയും കാസിമിനേയും സഹോദരനേയും ഇയാള്‍ മര്‍ദിച്ചതായും പറയുന്നു.പരിക്കേറ്റ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പിന്നീടാണ് കടയ്ക്ക് തീപിടിച്ചത്. വട്ടമ്പല ത്ത് നിന്നും ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.വ്യാപാരി നേതാക്കളായ ബാസിത്ത് മുസ്ലിം,രമേഷ് പൂര്‍ണ്ണിമ തുടങ്ങിയവര്‍ കത്തിനശിച്ച കട സന്ദര്‍ശിച്ചു.
