കുമരംപുത്തൂര്‍: ലഹരിയെന്ന വന്‍ വിപത്തിനെതിരെ നാലര മിനുട്ടില്‍ നല്ലൊരു സ ന്ദേശം സമൂഹത്തോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ സിബിന്‍ ഹരിദാസിന്റെ ‘പൊഹ’ എന്ന കൊച്ചുചിത്രം.

നാട് മാത്രമല്ല വീടകങ്ങളും ലഹരിമുക്തമാകണമെന്നതാണ് പൊഹ ചൂണ്ടിക്കാട്ടുന്നത് .കുടുംബത്തിന്റെ പ്രതീക്ഷ യും വിശ്വാസവുമെല്ലാമൂട്ടി വളര്‍ത്തുന്ന മകന്‍ കുഞ്ഞുപ്രാ യത്തിലെ ലഹരിയുടെ കെട്ട ലോകത്തേക്ക് അകപ്പെടുന്നതിന്റെ കാരണവഴി പറഞ്ഞു വെക്കുന്നതിലൂടെയാണ് പൊഹ വേറിട്ടതാകുന്നത്.

ട്വന്റി ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ ഒരുക്കിയ ഹ്രസ്വ ചിത്രത്തില്‍ ചന്ദ്രന്‍ മണ്ണാര്‍ ക്കാട്,ലിസി ദാസ്,അദ്വൈത് രമേഷ് എന്നിവരാണ് അഭിന യിച്ചിരിക്കുന്നത്. ഷബീര്‍ ബൊണാന്‍സയാണ് ഛായാഗ്രാഹണം.കുലുമിനാ ഫിലിംസ് ഓപ്പണ്‍ സ്‌പേസ് എന്ന യൂ ട്യൂബ് ചാനലില്‍ പൊഹ കാണാം.
