കോട്ടോപ്പാടം: നിറമാര്‍ന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളുമായി തിരുവിഴാംകുന്ന് സി പിഎയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.ആല്‍മരച്ചോട്ടില്‍ എന്ന തലക്കെട്ടിലാണ് 2008-09 വര്‍ഷത്തെ പഴയപഠിതാക്കളുടെ സംഗമം നടന്നത്.പ്രധാന അധ്യാപിക ടി ശാലിനി ഉദ്ഘാടനം ചെയ്തു.അന്‍സാര്‍ പാറോക്കോട്ടില്‍ അധ്യക്ഷനായി. കെ ലിന്‍ഷ പര്‍വ്വീന്‍,സി സമീഹ,വി സുബ്‌ല,സി കെ ഷിഫാന,മുന്‍ പ്രധാന അധ്യാപക ന്‍ പി കെ ജയപ്രകാശ്,മാനേജര്‍ സി പി ഷിഹാബുദ്ദീന്‍,ഇ ലളിത,കെ പ്രമീള,പി പി അബ്ദു ള്‍ നാസര്‍, ടിഎസ് ശ്രീവത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി കെ റസാക്ക് സ്വാഗതവും എം ജിഷാന നന്ദിയും പറഞ്ഞു.
