അലനല്ലൂര്‍: ഓര്‍മ്മകളിലേക്കുള്ള പിന്‍നടത്തമായി എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.സ്‌കൂളിന്റെ 82-ാം വാര്‍ഷികത്തോടനുബ ന്ധിച്ചാണ് പഴയ പഠിതാക്കള്‍ ഒത്ത് ചേര്‍ന്നത്.ആദ്യബാച്ചിലുണ്ടായിരുന്ന പൂഴിത്തൊടി മുഹമ്മദ് മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നും ഉപരിപഠനത്തിനായി പോയ വിദ്യാര്‍ത്ഥികളുമെത്തിയതോടെ തലമുറകളുടെ സംഗമത്തിന്റെ അപൂര്‍വ്വ സൗഹൃദ വേദിയായി.സ്‌കൂള്‍ മാനേജര്‍ പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എം കെ യാക്കൂബ് അധ്യക്ഷനായി.പ്രധാന അധ്യാപകന്‍ ടി പി സഷീര്‍,കെപി ഉമ്മര്‍,ടി കെ മുഹമ്മദ്,ടി കെ ഷുക്കൂര്‍,കെ പി മുഹമ്മദ് കുട്ടി,എം അബ്ദുള്‍ ഖാദര്‍,ടി കെ ജാഫര്‍,ടി കെ ഷംസുദ്ദീന്‍,ടി കെ മുസ്തഫ,ടി പി മന്‍സൂര്‍,ടി കെ നജീബ്,സി പി സാറ,അബ്ദുള്‍ സലാം പടിഞ്ഞാറേതില്‍,വി ഉണ്ണീന്‍കുട്ടി,സി പി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായി ടി കെ ഷുക്കൂര്‍ (ചെയര്‍മാന്‍),കെ പി മുഹമ്മദ് കുട്ടി,സി പി മജീദ് (വൈസ് ചെയര്‍മാന്‍),ടി പി മന്‍സൂര്‍ മാസ്റ്റര്‍ (കണ്‍വീനര്‍) ,കെ രാംകുമാര്‍ മാസ്റ്റര്‍,ടി കെ ജാഫര്‍ (ജോ.കണ്‍വീനര്‍),ടി പി സഷീര്‍ (ട്രഷറര്‍).
