മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കി ന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ എന്‍ ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ് കാരത്തിന് സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകനായ പി. മുഹമ്മദലി അന്‍സാരി മാസ്റ്റ ര്‍ അര്‍ഹനായി. 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം റിപ്പബ്ലിക് ദിന മായ 26ന് (നാളെ) രാവിലെ 11 മണിക്ക് കുമരംപുത്തൂര്‍ വട്ടമ്പലത്തെ പഞ്ചായത്ത് കമ്മ്യൂ ണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ സമ്മാ നിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.
പുരസ്‌കാര ദാന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മി കുട്ടി, അരിയൂ ര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ ടി എ സിദ്ധീഖ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പി എസ് പയ്യനെടം , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സഹദ് അരിയൂര്‍ എന്നിവര്‍ സംസാരിക്കും.
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം കിടപ്പുരോഗികള്‍ക്ക് പരിചരണവും സാന്ത്വനവും നല്‍കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനമേഖലയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി മുഹമ്മദലി അന്‍സാരി മാസ്റ്റര്‍ സമര്‍പ്പിച്ച നിസ്തുല സേവനം പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തു തന്നെ എണ്ണപ്പെട്ട പാലിയേറ്റീവ് സെന്ററുകള്‍ മാത്രമുണ്ടായിരിക്കെ ജില്ലയിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ക്ലിനികിന് 2001 ല്‍ മണ്ണാര്‍ക്കാട് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയത് അന്‍സാരി മാസ്റ്ററാണ്.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മണ്ണാര്‍ക്കാട് ക്ലിനിക്ക് ഇന്ന് സ്വന്തമായ ഇരുനില കെ ട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ മേഖലയില്‍ സമര്‍പ്പിതരായ നൂറുക്കണ ക്കിന് വളണ്ടിയര്‍മാരെ സജ്ജരാക്കാനും രോഗികളായ ആയിരങ്ങള്‍ക്ക് സ്വാന്തനമെത്തി ക്കാ നും നേതൃത്വം നല്‍കി. ജില്ലയിലെ 30 ഓളം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള കൂട്ടാ യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.ഇരുപത് വര്‍ഷം പാലിയേറ്റീവ് ക്ലിനിക്കു കളുടെ ജില്ലാ തല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി സേവനം ചെയ്തു.
കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനായ അന്‍സാരി രാഷ്ട്രീയ രംഗത്തും മത സാമുഹിക മേഖലയിലും സജീവമാണ്. ഭാര്യ : ചങ്ങലീരി യു പി സ്‌കൂള്‍ റിട്ട അധ്യാപിക സൈനബ ടീച്ചര്‍, മക്കള്‍ : ബശ്‌നീന്‍ , ബസീസ,ബാസിമ.