ഷോളയൂര്‍: ഷോളയൂരിലെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കായുള്ള ത്രിദിന പരി ശീലന പരിപാടി തുടങ്ങി.ഗ്രാമ പഞ്ചായത്ത്,ഷോളയൂര്‍,ആനക്കട്ടി കുടുംബാരോഗ്യ കേ ന്ദ്രങ്ങള്‍ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഷോളയൂര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന പരിശീലനത്തില്‍ ആദ്യഘട്ടമായി നാല്‍പ്പത് പേ രാണ് പങ്കെടുക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം ആര്‍ ജിതേഷ് അധ്യക്ഷനായി. ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളി സ്വാമി എന്നിവര്‍ സംസാരിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബാ്,നജിമോന്‍, രഞ്ജിത്ത്,പാലിയേറ്റീവ് നഴ്‌സ് എല്‍സി വര്‍ഗീസ്,ഗ്ലാഡിസ് എം പോള്‍ എന്നിവര്‍ ക്ലാസ്സെ ടുത്തു.ആനക്കട്ടി ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ വിശാഖ് സ്വാഗതവും എസ്ടി പ്രമോട്ടര്‍ വസന്ത നന്ദിയും പറഞ്ഞു.