കുമരംപുത്തൂര്‍: വര്‍ഗീകരണവും വിഭാഗീകരണവും ഇല്ലാത്ത ഇന്ത്യയിലെ ഏക സം സ്ഥാനമായ കേരളത്തില്‍ മതനിരപേക്ഷത സമ്പൂര്‍ണ്ണതയില്‍ ജ്വലിച്ച് നില്‍ക്കുന്ന തിന്റെ പ്രധാന കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ശക്തമായത് കൊണ്ടാണെന്ന് ഡോ.കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.വെള്ളപ്പാടം ഗ്രാമ ബന്ധു വായനശാലയുടെ ഒന്നാം വാര്‍ഷികാഘോഷവും സാംസ്‌കാരിക സ മ്മേളനവും പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനാജാതി മതസ്ഥര്‍ ഇടതുപക്ഷ പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നു.ജനങ്ങളുടെ ജീവല്‍ഗന്ധിയായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു.ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ മാറ്റി നിര്‍ത്തുകയോ പ്രത്യേക ആഭിമുഖ്യം പുലര്‍ത്തുകയോ ചെയ്യാതെ എല്ലാ മനുഷ്യ രേയും ചേര്‍ത്ത് പിടിക്കുകയാണ് ഇടതുപക്ഷ ചേരിയും പുരോഗമന പ്രസ്ഥാനങ്ങളുമു ണ്ട്.നല്ല മനുഷ്യരുണ്ട്.വര്‍ഗീയ ശക്തികള്‍ക്ക് വേരോട്ടമുള്ള സ്ഥലങ്ങളില്‍ ഇങ്ങിനൊ യൊരു തല്‍സ്ഥിതി കാണാന്‍ വേണ്ടി സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനശാല പ്രസിഡന്റ് അനൂപ് അധ്യക്ഷനായി.യുവ എഴുത്തുകാരന്‍ സമീര്‍ മലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്ര ട്ടറി മോഹനന്‍ മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി,വവിധ രാ ഷ്ട്രീയ കക്ഷി നേതാക്കളായ ജി സുരേഷ് കുമാര്‍, എകെ അബ്ദുല്‍ അസീസ്,വി കെ അബൂബക്കര്‍,കെ പി ഹംസ,ജോസ് കൊല്ലിയില്‍, കുമ രംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ മണികണ്ഠന്‍,കുമരംപുത്തൂര്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡ ന്റ് പി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായന ശാല സെക്രട്ടറി ശ്രീരാജ് സ്വാഗതം പറഞ്ഞു.