മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സംസ്ഥാനത്തെ വിവിധ നഗര സഭകളിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ സംസ്ഥാന സംഗമം മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ ക്കും കഴിയണം. ജയിപ്പിച്ച ജനത്തോട് നീതി പുലര്‍ത്തണം. അവര്‍ക്കൊപ്പം പ്രതീക്ഷ യായി നിലകൊളളണം. മുസ് ലിംലീഗ് സംസ്ഥാനത്ത് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരുകയാണെന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തെളിച്ചു. ജനപ്രതിനിധികളുടെ എണ്ണ ത്തിലും മുസ് ലിംലീഗ് ഏറെ മുന്നിലാണ്. പാവപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സം സ്ഥാനത്തെ വിവിധ നഗരസഭകളിലെ മുസ്ലിംലീഗ് പാര്‍ട്ടിയുടെ അഞ്ഞൂറോളം കൗണ്‍ സിലര്‍മാര്‍ സംഗമത്തില്‍ പങ്കാളികളായി. ഇടതുസര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപ നങ്ങളുടെ അധികാരങ്ങളും ഫണ്ടുകളും വെട്ടിക്കുറക്കുന്നതില്‍ സംഗമം പ്രതിഷേധ മറിയിച്ചു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാഥിതിയായിരു ന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യ പ്രഭാഷണം നടത്തി. സ്വാഗ തസംഘം ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഫറോക്ക് നഗരസഭാ ചെ യര്‍മാന്‍ എന്‍.സി അബ്ദു റസാഖ് സ്വാഗതവും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
പഠന സെഷന്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യ ക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, സീനിയര്‍ വൈസ് പ്രസി ഡന്റ് എം.എം ഹമീദ്, മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ നാസര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. മുന്‍ സംസ്ഥാന ജെ.ആര്‍.ഡി രാധാകൃഷ്ണന്‍, ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ തുടങ്ങിയ വര്‍ പഠന സെഷന് നേതൃത്വം നല്‍കി.