മണ്ണാര്‍ക്കാട്: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ആവിഷ്‌കരിച്ച് നടപ്പിലാ ക്കി വരുന്ന ഫ്‌ളെയിം (ഫ്യൂചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ്റ് ഓഫ് മണ്ണാര്‍ക്കാട്’ സ് എജ്യുക്കേഷന്‍) സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) പരീക്ഷയുടെ ഓറിയന്റേഷന്‍ പരിപാടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ പതിനഞ്ച് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ സം ഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എം.ഇ.എസ് ഹയര്‍സെക്കന്റി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ കെ. കെ.നജ്മുദ്ധീന്‍ നിര്‍വഹിച്ചു. ഫ്‌ളെയിം കോര്‍ഡിനേറ്റര്‍ ഡോ. ടി. സൈനുല്‍ ആബിദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. ഐഷാബി, അധ്യാപകരായ അഗസ്റ്റിന്‍ ജോസഫ്,അബ്ദുല്‍ റസാഖ്, മുഹമ്മദ് ഹബീബുല്ല, കെ.സൈതലവി എന്നിവര്‍ സംസാരി ച്ചു. എന്‍സ്‌കൂള്‍ സി.ഇ.ഒ. കെ.വി മുഹമ്മദ് യാസീന്‍ ഓറിയന്റേഷന്‍ ക്‌ളാസിന് നേതൃ ത്വം നല്‍കി.
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ ഹയര്‍സെക്കന്റി സ്‌കൂളുകളായ ജി.ഒ.എച്ച് എസ്. എസ് എടത്തനാട്ടുകര, ജി.എച്ച് .എസ്.എസ് അലനല്ലൂര്‍, കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്റി സ്‌കൂള്‍ കോട്ടോപാടം, കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂ ള്‍,എം.ഇ.ടി ഇ.എം.എച്ച് എസ്.എസ് മണ്ണാര്‍ക്കാട്, ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ, ജി.എച്ച്. എസ്.എസ് അഗളി, എം ആര്‍.എസ് എച്ച്. എസ്.എസ് അട്ടപ്പാടി, മൗണ്ട് കാര്‍മല്‍ എച്ച്. എസ്.എസ് മാമണ, ആരോഗ്യ മാതാ എച്ച്. എസ്.എസ് കോട്ടത്തറ, എം.ഇ.എസ് കെ.ടി.എം എച്ച്. എസ്.എസ്. വട്ടമണ്ണപ്പുറം ,ജി.എച്ച്.എസ്.എസ് തെങ്കര, ജി.ടി.എച്ച് എസ്.എസ് പുതൂര്‍ എന്നിവിടങ്ങളിലാണ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചത്.
ഷോളയൂര്‍ ഗവണ്‍ ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡ്വ.എന്‍.ഷംസുദ്ദീന്‍ എം. എല്‍. എ ഓറിയന്റേഷന്‍ പരിപാടിയുടെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു . അട്ട പ്പാടി ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജു പെട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സി പ്പല്‍ കെ.വി അനിത,എന്‍സ്‌കൂള്‍ ലേണിംഗ് സി.ഇ.ഒ കെ.വി മുഹമ്മദ് യാസീന്‍, ഫ്‌ളെ യിം പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി.സൈനുല്‍ ആബിദ്, ഡോ.എ.നിഷാദ്, ബിനീഷ് എന്നിവര്‍ സംസാരിച്ചു.
ഫ്‌ളെയിം പദ്ധതിയുടെ ഭാഗമായി സി.യു ഇ.ടി,ക്‌ളാറ്റ് പരീക്ഷകളുടെ സൗജന്യ പരിശീ ലന പരിപാടികള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുളള സ്‌ക്രീനിംഗ് ടെസ്റ്റ് 22 ന് ഞായ റാഴ്ച രാവിലെ പത്ത് മണിക്ക് മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിലായി നടക്കും. കല്ലടി അബ്ദു ഹാജി ഹയര്‍സെക്കന്റി സ്‌കൂള്‍ കോട്ടോപാടം,എം.ഇ.എസ് ഹയര്‍സെക്കന്റി സ്‌കൂള്‍ മണ്ണാര്‍ക്കാട്, ഡി.എച്ച് എസ് .എസ് നെല്ലിപ്പുഴ,ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അഗളി എന്നിവിടങ്ങളിലാണ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത്. സ്‌ക്രീനിംഗ് ടെസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ഫ്‌ളെയിം നോഡല്‍ ടീച്ചേഴ്‌സ് മുഖാന്തിരം ലഭിക്കുന്നതാ ണെന്ന് ഫ്‌ളെയിം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. സൈനുല്‍ ആബിദ് അറിയിച്ചു.