മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ നഗരസഭകളിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാ രുടെ സംസ്ഥാന സംഗമം 21ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ഫാ യിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഭരണസംവിധാനങ്ങളോടുള്ള സര്‍ക്കാരിന്റെ നിഷേധനിലപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നഗരസഭ പ്രതി നിധികളുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്യു ന്നതിനുമായാണ് സംസ്ഥാനത്ത് ഇതാദ്യമായി ഇത്തരത്തിലൊരു സംഗമം സംഘടി പ്പിക്കുന്നത്.

പ്രാദേശിക ഭരണകൂടങ്ങളായ നഗരസഭ ഭരണ സംവിധാനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.പ്രത്യേകിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭകളുടെ പദ്ധതി തുകയില്‍ കുറവ് വരുത്തി,അംഗീകാര പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തിയും സുഗമമായ പ്രവര്‍ത്തനത്തെ സര്‍ക്കാരിന്റെ നേതൃത്വത്തി ല്‍ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ലീഗ് നേതാ ക്കള്‍ പറഞ്ഞു.

ആധുനിക നഗരവല്‍ക്കരണ പ്രക്രിയകള്‍ക്ക് അനിവാര്യമായ സാമ്പത്തിക പിന്തുണ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് നഗരവല്‍ക്കരണ പുരോഗമന പ്രവര്‍ത്തികള്‍ കേരളത്തില്‍ വലിയ രീതിയില്‍ പ്രതിസന്ധിയിലാണ്. ആ വശ്യമായ ജീവനക്കാരേയും സാമ്പത്തിക സഹായവും അനുവദിക്കാത്തതിനാല്‍ ദൈ നംദിന പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.

വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിനത്തില്‍ കോടിക്കണക്കിന് രൂപയാണ് സം സ്ഥാനത്തെ നഗരസഭകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത്.എല്ലാ മാസവും കൃത്യമായി തങ്ങളുടെ പെന്‍ഷന്‍ ഫണ്ട്് വിഹിതം സര്‍ക്കാരില്‍ അടച്ച നഗരസഭക ളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വിരമിക്കല്‍ ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വീണ്ടും അടവാക്കിയ തുക നഗരസഭകള്‍ തന്നെ വഹിക്കണമെന്നത് വിരോധാഭാസമാണ്.

സംസ്ഥാന തല സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദി ഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാ ലിക്കുട്ടി എംഎല്‍എ,സംസ്ഥാന സെക്രട്ടറിമാരായ പിഎംഎ സലാം,എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,ജില്ലാ,മണ്ഡലം നേതാക്കള്‍ വിവിധ നഗരസഭാ അധ്യക്ഷന്‍മാര്‍ തുടങ്ങിയ വര്‍ സംബന്ധിക്കും.സോഷ്യല്‍ ലീഡര്‍എന്ന വിഷയത്തില്‍ ഡോ.സുലൈമാന്‍ മേല്‍പ്പ ത്തൂര്‍,നഗരസഭ ഭരണ സംവിധാനങ്ങളും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി എ സിദ്ദീഖ്,മണ്ഡലം പ്രസിഡന്റ് ടി എ സലാം മാസ്റ്റര്‍,മണ്ഡലം സെക്രട്ടറി ഷെഫീക്ക് റഹ്മാന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!