മണ്ണാര്‍ക്കാട് : നഗരത്തിലേക്ക് വരുന്ന വാഹനങ്ങളെ ബൈപ്പാസ് റോഡ് വഴി തിരിച്ച് വിടുന്നത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കു മെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.കോടതി,മിനി സിവില്‍ സ്റ്റേഷന്‍,പ്രധാന ആശുപത്രികള്‍, കോ ളജുകള്‍,സ്‌കൂളുകള്‍,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലേക്ക് എത്താന്‍ രണ്ട് കി ലോ മീറ്റര്‍ ചുറ്റി വളഞ്ഞ് വീണ്ടും ടൗണ്‍ മുഴുവന്‍ കറങ്ങി തിരിഞ്ഞ് കോടതിപ്പടി വഴി വന്ന് പോകേണ്ടി വരും.ഇത് ഗതാഗത കുരുക്ക് തീരാന്‍ ഗുണപ്രദമല്ല.ഗതാഗത ഉപദേശക സമിതി യോഗത്തില്‍ ഇന്നെടുത്ത മറ്റ് തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ തീരുന്ന ചെറി യ ഗതാഗത കുരുക്കേ മണ്ണാര്‍ക്കാട് ഉള്ളൂവെന്ന് വ്യാപാരി സംഘടന ചൂണ്ടിക്കാട്ടി. വാഹ നങ്ങളെ വഴി തിരിച്ചു വിടുന്ന വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചു.