കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ പൊലിമ @2023 എന്ന പേരില്‍ സംഘടിപ്പിച്ച ഫാം ദിനാഘോഷം വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.വെച്ചൂര്‍ പശുക്കള്‍ക്കുള്ള സ്വതന്ത്ര ആവാസ സംവിധാനം,നവീകരിച്ച സൈലേജ് ഷെഡ്,സര്‍വ്വകലാശാല മില്‍ മയുടെ ഉപസ്ഥാപനമായ എംആര്‍ഡിഎഫുമായി ചേര്‍ന്ന് മെച്ചപ്പെട്ട പോഷക ഗുണമുള്ള ഗിനി പുല്ലിന്റെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.രജിസ്ട്രാര്‍ ഡോ. പി സുധീര്‍ ബാബു അധ്യക്ഷനായി.
കേന്ദ്രത്തില്‍ ആരംഭിച്ച പുതിയ റിവോള്‍വിംഗ് ഫണ്ട് പദ്ധതി സര്‍വ്വകലാശാലയുടെ അക്കാദമിക് & റിസര്‍ച്ച് വിഭാഗം മേധാവി പ്രൊഫ. സി.ലത ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖല നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ വിശദീകരിച്ച കര്‍ഷക സെമിനാര്‍ സര്‍വ്വകലാശാല സംരഭകത്വ വിജ്ഞാന വ്യാപന മേധാവി പ്രൊ ഫ.ടി.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.ഫാം തൊഴിലാളികള്‍ക്കുള്ള നൈപുണ്യ പരി ശീലന തുടര്‍ പരിപാടി സര്‍വ്വകലാശാല ഫാം വിഭാഗം മേധാവി ഡോ. എ.പി. ഉഷ ഉദ്ഘാടനം ചെയ്തു. മോണിറ്റിംഗ് & ഇവാലുവേഷന്‍ സെല്‍ കണ്‍വീനര്‍ ഡോ. പി.ടി. സുരാജ്,ഏവിയന്‍ സയന്‍സസ് കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്. ഹരി കൃഷ്ണന്‍, കന്നുകാലി ഗവേഷണകേന്ദ്രം അസി.പ്രൊഫ.ഡോ. പ്രമോദ് എസ്., ടി.എം.ആര്‍. പ്ലാന്റ് മാനേജര്‍ ഡോ. രാഹുല്‍ രവി, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എം.ഡി.റോയ്, എ.സമീര്‍,മുഹമ്മദാലി പരുത്തിയില്‍ എന്നിവരും തൊഴിലാളികളുടെ സംഘടനാ പ്രതിനിധികളായ കെ.ഹരിദാസന്‍,കെ.റിയാസ് മോന്‍,വി.മുസ്തഫ എന്നിവര്‍ സംസാരിച്ചു.
വിവിധ പരിശീലന പരിപാടി കള്‍ക്ക് ഡോ.ജസ്റ്റിന്‍ ഡേവിസ്,ഡോ.എ.അനീസ് മോന്‍, ഡോ.സി.ശരണ്യ,ഡോ. ആന്‍ മേരി എന്നിവര്‍ നേതൃത്വം നല്‍കി.കലാസന്ധ്യയും നാടന്‍പാട്ടും ഉണ്ടായി.ഡോ.എ പ്രസാദ് സ്വാഗതവും കെ സുനില്‍ നന്ദിയും പറഞ്ഞു.