മണ്ണാര്‍ക്കാട്: റോഡു മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ചു വീണ യുവതിയു ടെ കാലുകളിലൂടെ പിന്‍ചക്രം കയറിയിറങ്ങി സാരമായി പരിക്കേറ്റു. യുവതിയെ പെരി ന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കുന്ന് ചെട്ടിക്കാട് ചോ ലയില്‍ ശങ്കരന്റെ മകള്‍ മിനിമോള്‍(22)ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 6.45 നു മൈലാംപാടം-പള്ളിക്കുന്ന് റോഡിലെ ചെട്ടിക്കാടുവച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞു വരുന്നതിനിടെ ചെട്ടികാടുവച്ചു റോഡു മുറിച്ചു കടക്കുമ്പോള്‍ എതി രെ വന്ന ലോറി തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡില്‍ വീണ ഇവരുടെ ഇരുകാ ല്‍പാദങ്ങള്‍ക്കുംമീതെ വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങി.സാരമായി പരി ക്കേറ്റ യുവതിയെ ആദ്യം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.
