മണ്ണാര്‍ക്കാട് : നഗരസഭയ്ക്ക് സ്വന്തമായി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് റൂം സജ്ജ മായി.നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് എംസിഎഫ്/ആര്‍ആര്‍എഫ് പ്രവര്‍ത്തനമാരംഭിച്ചത്.ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത അധ്യക്ഷ യായി.സ്ഥിരം സമിതി അധ്യക്ഷരായ കെ ബാലകൃഷ്ണന്‍,മാസിത സത്താര്‍, വത്സലകു മാരി,ഹംസ കുറുവണ്ണ,കൗണ്‍സിലര്‍മാരായ സമീര്‍ വേളക്കാടന്‍,ഷറഫുന്നിസ,ഉഷ,കെ ഹസീന,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ടി ആര്‍ സെബാസ്റ്റ്യന്‍,കമലാക്ഷി,പി പ്രസാദ്,എം കദീജ,എം മുഹമ്മദ് ഇബ്രാഹിം,കയറുന്നീസ,വി അമുദ,എന്‍ ലക്ഷ്മി,മുജീബ് ചേലോത്ത്, സി പി പുഷ്പാനന്ദ്,റജീന ബാനു,കെ മന്‍സൂര്‍,കെ ആര്‍ സിന്ധു,രാധാകൃഷ്ണന്‍,യൂസഫ് ഹാജി,സൗദാമിനി,സുഹറ,ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഭിജിത് തുടങ്ങി യവര്‍ സംസാരിച്ചു.ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി ഷഫീക്ക് റഹ്മാന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.