അലനല്ലൂര്‍: അലനല്ലൂര്‍ കാര്യവട്ടം പാതയോരത്ത് വഴങ്ങല്ലിയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി.ജനങ്ങളുടെ കണ്ണ് വെട്ടിച്ചാണ് പ്രദേശത്ത് ക ക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് തവണ മാലിന്യം തള്ളിയതായി നാട്ടുകാര്‍ പറയുന്നു.ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാഹനത്തില്‍ സെപ്റ്റിക്ക് ടാങ്ക് മാലിന്യം കൊണ്ട് തള്ളിയ തത്രേ.
ടാങ്കര്‍ വാഹനത്തില്‍ കൊണ്ട് വരുന്ന കക്കൂസ് മാലിന്യം പാതയോരത്ത് നിന്നും സമീ പത്തെ ചാലിലേക്ക് ഒഴുക്കിനിലയിലാണ്.അമ്പത് മീറ്ററോളം റബ്ബര്‍ തോട്ടത്തിലൂടെ ഒഴുകി സമീപത്തെ പാടശേഖരത്തെ നീരുറവയിലേക്ക് മാലിന്യമെത്തിയിട്ടുണ്ട്.ഇത് ജനങ്ങളെ ആശങ്കാകുലരാക്കുകയാണ്.
മാലിന്യപ്രശ്‌നം വഴങ്ങല്ലി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളും പ്രദേശവാസികളും ഗ്രാമ പഞ്ചായത്തില്‍ അറിയിച്ചിരുന്നു.എന്നാല്‍ നടപടിയുണ്ടാകാ തിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയതോടെ പരാതി നാട്ടുകല്‍ പൊലീ സ് കൈമാറിയിരുന്നു.സ്ഥലം ഉടമയായ വഴങ്ങല്‍കളം ബാബു നിവാസില്‍ ബാബുവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. പകര്‍ച്ചാ വ്യാധി ഭീഷണി ഒഴിയാതെ നില്‍ക്കുമ്പോഴും മാലിന്യപ്രശ്‌നത്തില്‍ ആരോഗ്യവകുപ്പും മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.