തച്ചനാട്ടുകര: ലൈഫ്മിഷന്‍ 2020 ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് വീടുനിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുന്നതിനായി തച്ചനാ ട്ടുകര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സ്‌പെഷ്യല്‍ രജിസ്േ്രടഷന്‍ ഡ്രൈവ് ശ്രദ്ധേയ മായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി വിഭാഗക്കാരായ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടു നിര്‍മ്മാണം ആരംഭിക്കുന്നത്.ഇവര്‍ക്കു വേണ്ടിയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.വീടു നിര്‍ മ്മാണത്തിനാവശ്യമായ പെര്‍മിറ്റ്,എഗ്രിമെന്റ് റ്വെക്കല്‍ എന്നിവക്കായി പല തവണ ഓഫീസുകള്‍ കയറിയിറക്കേണ്ട സാഹചര്യം ഒഴിവാക്കാനായത് ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായി.സ്ഥിരം സമിതിചെയര്‍മാന്‍ മന്‍സൂറലി,എ കെ വിനോദ്,പി എം ബിന്ദു,ഇ എം നവാസ് എന്നിവര്‍ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആഷിഫ്, അസി.സെക്രട്ടറി പ്രശാന്ത്കുമാര്‍,വിഇഒ മാരായ ആശ,രശ്മി,ജീവനക്കാരായ സക്കീര്‍ ഹുസൈന്‍,രഘു തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!