അലനല്ലൂര്‍:പാഠപുസ്തക പരിഷ്‌കരണത്തില്‍ ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന സമീ പനമുണ്ടാവുകയില്ലെന്ന് വിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് എടത്തനാട്ടുകര ചളവ ജിയുപി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.

സമൂഹത്തില്‍ ചിലര്‍ പാഠപുസ്തക പരിഷ്‌കരണത്തെ കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടിരു ന്നു.ഭരണഘടനയില്‍ ഊന്നി,മതേതരത്വത്തിന് പ്രാധാന്യം നല്‍കി സാമൂഹ്യപ്രതി ബദ്ധതയുള്ള വിഷയങ്ങളേറ്റെടുത്തുമുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിദ്യാര്‍ത്ഥിയുടെ ആരോഗ്യത്തി ലും പഠനത്തിനുമാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്.ഓരോ വിദ്യാര്‍ത്ഥിയേയും അധ്യാപകര്‍ അറിഞ്ഞിരിക്കണം.കുട്ടി ഭക്ഷണം കഴിച്ചിട്ടുണ്ടോ,മാനസികമായ പ്രശ്‌ന ങ്ങളെന്തെങ്കിലും നേരിടുന്നുണ്ടോയെന്നും സ്‌കൂളില്‍ വരാതിരിക്കുമ്പോള്‍ കാരണവും തിരക്കണം.ഓരോ കുട്ടിയുടേയും രക്ഷാകര്‍ത്താവായി അധ്യാപകര്‍ മാറുന്ന സംസ്‌കാ രം വളര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി.വി കെ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥിയാ യിരുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥിയും 2022ലെ കേരള സര്‍ക്കാറിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ ജേതാവുമായ മലപ്പുറം വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ വിഭാഗം സിഐ ജ്യോതീ ന്ദ്രകുമാര്‍,കര്‍മ്മശ്രേഷ്ഠ പുരസ്‌കാര ജേതാവ് അച്ചുതന്‍ പനച്ചിക്കുത്ത്,എംബിബിഎസ് പ്രവേശനം നേടിയ പി അന്‍ഷിദ,ആദര്‍ശ്,എല്‍എസ്എസ്,യുഎസ്എസ് വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത്,ജില്ലാ പഞ്ചായത്ത് അംഗം മെഹ ര്‍ബാന്‍ ടീച്ചര്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മാസ്റ്റര്‍,സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷാനവാസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി രഞ്ജിത്ത്,ബഷീര്‍ പടുകുണ്ടില്‍, എടപ്പറ്റ പഞ്ചായത്ത് അംഗം കബീര്‍ മാസ്റ്റര്‍,പാലക്കാട് ഡിഡിഇ പിവി മനോജ്കുമാര്‍, മുഹമ്മദ് ബഷീര്‍,സി അബൂബക്കര്‍,കെ പ്രദീപ് കുമാര്‍,ടി ജയപ്രകാശ്,സിഎന്‍ ഷബീര്‍ മുഹമ്മദ്,വി പ്രദീപ് കുമാര്‍, കെടി ഹസന്നത്ത്,എ സി ലക്ഷ്മി,എം വിനോദ് കുമാര്‍,സി ഉദയകുമാര്‍,എം ജയകൃഷ്ണന്‍,പി മുസ്തഫ,റഫീഖ് കൊടക്കാട്ട്,അബ്ദുള്‍ റഷീദ് ചതുരാല, മണികണ്ഠന്‍ പാലോട്,സി രജീഷ്,കെ വി ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാന അധ്യാപകന്‍ എന്‍ അബ്ബാസലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി ജംഷാദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!